വല്ലാത്തൊരു കാഴ്ചയാണ് ദുരന്തഭൂമിയിൽ: മന്ത്രി കെ രാജന്‍

വല്ലാത്തൊരു കാഴ്ചയാണ് ദുരന്തഭൂമിയിൽ: മന്ത്രി കെ രാജന്‍
വല്ലാത്തൊരു കാഴ്ചയാണ് ദുരന്തഭൂമിയിൽ: മന്ത്രി കെ രാജന്‍

കൽപറ്റ: വയനാട് ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ പ്രതികരിച്ച് മന്ത്രി കെ രാജന്‍. വല്ലാത്ത ഒരു കാഴ്ച്ചയാണിതെന്നും ഭാരതപ്പുഴ ഉണങ്ങിവരണ്ടുള്ള അവസ്ഥ പോലെയാണെന്നും, എല്ലാ വീടുകളും താഴത്തേയ്ക്കിറങ്ങിപ്പോയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മുണ്ടക്കൈ ഭാഗത്ത് റിസോര്‍ട്ടുകളടക്കമുള്ള സ്ഥലം നേരെ ഭൂമിക്കടിയിലേക്ക് പോയി. പ്രധാനമായും , കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം മിംസ് ആശുപത്രിയിലെത്തിയപ്പോള്‍ ഒരമ്മ അവരുടെ വീട്ടിലെ നാല് പേരും നഷ്ടപ്പെട്ട സങ്കടം പറഞ്ഞു. ആ അമ്മയെ തന്നെ റസ്‌ക്യൂ ഓപ്പറേഷന്റ ഭാഗമായാണ് രക്ഷിച്ചത്- മന്ത്രി വിശദീകരിച്ചു.

ഉരുൾപെട്ടലിൽ കാണാതായവരെ വോട്ടർ‍ പട്ടിക വച്ചാണ് കണക്കെടുത്തിരുന്നത്. എന്നാല്‍ അതില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ്,ആശാ വര്‍ക്കാര്‍മാര്‍, അംഗനവാടിക്കാര്‍ എന്നിവരിലൂടെയാണ് ആളുകളെ കണ്ടെത്തുന്നത് . പേടിച്ച് പോയവരുണ്ട്, മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടവര്‍, മിണ്ടാന്‍പറ്റാത്തവര്‍ എന്നിവരുടെയെല്ലാം വിവരങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാലെ കൃത്യമായൊരു കണക്ക് ലഭ്യമാകുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

ഇനിയുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത സ്ഥലമാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ഒരു കിലോമീറ്റര്‍, രണ്ട് കിലോമീറ്റര്‍ എന്ന തരത്തില്‍. മേപ്പാടി ഹയര്‍ സെക്കന്ററിയിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ നിലമ്പൂരില്‍ നിന്നും കൊണ്ടുവന്ന മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ അവയെല്ലാം ശരീരഭാഗങ്ങള്‍ മുറിഞ്ഞുപോയതും ഡിഎന്‍എ പരിശോധന മാത്രം ചെയ്താല്‍ തിരിച്ചറിയാന്‍ കഴിയുന്ന ശരീരങ്ങള്‍ മാത്രമായിരുന്നു. അതിനാല്‍ തന്നെ കൃത്യമായി കണക്ക് കിട്ടാന്‍ ബുദ്ധിമുട്ടണ്.

ഓരോഘട്ടത്തിലും കിട്ടുന്ന കണക്കനുസരിച്ച് മുന്നോട്ടുപോവുക എന്നത് മാത്രമെ ചെയ്യാനാകു. 500 ലധികം ഫോഴസ് സംവിധാനം തന്നെയുണ്ട്. ഫോഴ്‌സിന് തുല്യമായ, പ്രദേശമറിഞ്ഞ് രക്ഷപ്പെടുത്താനാകുന്ന സന്നദ്ധപ്രവര്‍ത്തകരുമുണ്ട്. 3000പേരോളം രക്ഷാ പ്രവര്‍ത്തനത്തിനായി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Top