CMDRF

എഡിഎമ്മിന്റെ മരണം: അതൃപ്തി മാറാതെ റവന്യൂ മന്ത്രി കെ. രാജൻ

എഡിഎമ്മിന്റെ മരണം: അതൃപ്തി മാറാതെ റവന്യൂ മന്ത്രി കെ. രാജൻ
എഡിഎമ്മിന്റെ മരണം: അതൃപ്തി മാറാതെ റവന്യൂ മന്ത്രി കെ. രാജൻ

എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണവിധേയർക്കെതിരെ മന്ത്രി. റവന്യൂ മന്ത്രി കെ. രാജനാണ് അതൃപ്തി അറിയിച്ചത്.കണ്ണൂർ കലക്ടർക്കൊപ്പം വേദിപങ്കിടാനാകില്ലെന്ന് നിലപാടിലാണ് മന്ത്രി. കണ്ണൂരിൽ നാളെ നടക്കേണ്ട മൂന്നു പരിപാടികൾ മാറ്റി. കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും പട്ടയമേളകളും ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് മാറ്റിയത്.

പട്ടയമേളകളിൽ അതാതു ജില്ലാ കലക്ടർമാരാണ് അധ്യക്ഷത വഹിക്കുക. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് മന്ത്രി തീരുമാനിച്ചത്. എന്നാൽ നാളെ തന്നെ നടക്കുന്ന മുണ്ടേരി സ്കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തിൽ മന്ത്രി പങ്കെടുക്കും. ഈ പരിപാടിയിൽ കലക്ടർ പങ്കെടുക്കുന്നില്ല.‌‌

Also Read;നവീൻ ബാബുവിന്റെ മരണം; ദിവ്യയെ തള്ളി മുഖ്യമന്ത്രി

നവീൻ ബാബുവിനെ അനുകൂലിച്ച് മന്ത്രി കെ. രാജൻ നേരത്തെ രം​ഗത്തെത്തിയിരുന്നു. സർവീസിലെ മികച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു നവീൻ ബാബുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. കലക്ടറെ മാറ്റണമെന്ന നിലപാടാണ് സിപിഐയും സർവീസ് സംഘടനകളും സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് കലക്ടർക്കൊപ്പം വേദി പങ്കിടേണ്ടതില്ലെന്ന് മന്ത്രി തീരുമാനിച്ചത്.

എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതിൽ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങൾ അവർക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി. പി പി ദിവ്യയെ പ്രതി ചേർത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. നാളെ മുൻകൂർ ജാമ്യഹർജിയിൽ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.

Top