എന്‍സിപിയില്‍ മന്ത്രി മാറ്റം

ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം

എന്‍സിപിയില്‍ മന്ത്രി മാറ്റം
എന്‍സിപിയില്‍ മന്ത്രി മാറ്റം

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രി മാറ്റം. എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയും. പകരം തോമസ് കെ തോമസ് മന്ത്രിയാകും. ഇന്നലെ രാത്രിയിൽ കൊച്ചിയിൽ നടന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം. തീരുമാനം ശരദ് പവാറിനെ അറിയിക്കും. പി സി ചാക്കോ ഡല്‍ഹിയില്‍ ചെന്നാണ് അറിയിക്കുക. അതേസമയം എം എൽ എ സ്ഥാനവും രാജിവെക്കുമെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.

Top