മന്ത്രിയെ കാണാനെത്തി പൂപ്പി റോബോട്ട്

മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പൂപ്പി ആശയവിനിമയം നടത്തും

മന്ത്രിയെ കാണാനെത്തി പൂപ്പി റോബോട്ട്
മന്ത്രിയെ കാണാനെത്തി പൂപ്പി റോബോട്ട്

തിരുവനന്തപുരം: മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ചേംബറിൽ ഒരു വിശിഷ്ടാതിഥി എത്തി. കൗതുകത്തോടെ അതിനെ എല്ലാവരും നോക്കി നിന്നു. പൂപ്പി എന്ന എ ഐ റോബോട്ട് അസിസ്റ്റന്റാണ് നേരിട്ടെത്തി മന്ത്രിയുമായി സംവദിച്ചത്. മലബാർ കലാപത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചും കേരള സർക്കാരിനെക്കുറിച്ചുമെല്ലാം പൂപ്പിക്ക് അറിയാം.

ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ ബിടെക് നാലാം വർഷ ഐ.ടി വിദ്യാർത്ഥിയായ വിമുൻ നിർമ്മിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റോബോട്ട് ആണ് മന്ത്രിയെ കാണാൻ എത്തിയത്.വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുകയും അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുകയും ചെയ്യുന്ന റോബോട്ടാണ് പൂപ്പി. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പൂപ്പി ആശയവിനിമയം നടത്തും.

ALSO READ: /രുചിക്കാം ഇനി ‘ഇ’ നാവുകൊണ്ട്

ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ഉപകരണത്തോടെയാണ് വിമുനിൻ്റെ കണ്ടുപിടിത്തങ്ങളുടെ തുടക്കം.ഗവൺമെൻ്റ് എൻജിനിയറിങ്ങ് കോളേജ് ബാർട്ടൺ ഹില്ലിലെ ഐ.ടി പഠനവിഭാഗത്തിൽ വിദ്യാർത്ഥിയായ ജിൻസോ രാജാണ് പൂപിയുടെ രൂപകല്പനയിൽ വിമുന് സഹായിയായുണ്ടായത്. അധ്യാപകരും പിന്തുണയുമായി കൂടെയെത്തി.

ഉന്നതവിദ്യാഭ്യാസരംഗത്തിന് മികവേറ്റുന്ന ഇൻക്യുബേഷൻ പ്രവർത്തനങ്ങളിൽ മികച്ച മാതൃകയായി പൂപ്പി എ ഐ റോബോട്ട് വികസിപ്പിച്ചെടുത്ത ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകസമൂഹത്തിനും മന്ത്രി ഡോ. ബിന്ദു അഭിനന്ദനങ്ങൾ അറിയിച്ചു.

Top