കഴിഞ്ഞയാഴ്ച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടി പുറത്തിറക്കിയ കെഎസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് എ സി ബസിൽ യാത്ര ചെയ്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരവരെയാണ് മന്ത്രിയും കുടുംബവും ടിക്കറ്റെടുത്ത് യാത്ര ചെയ്തത്.
ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 10 ബസുകളാണ് സർവീസ് നടത്തുന്നത്. എ സി സൗകര്യത്തിന് പുറമെ സൗജന്യ വൈഫൈ, എൻ്റർടെയ്ൻമെൻ്റ് സൗകര്യങ്ങൾ, ആധുനിക സീറ്റിങ് സംവിധനങ്ങൾ, സിസിടിവി തുടങ്ങി നിരവധി സൗകര്യങ്ങളും ഡ്രൈവർമാരെ നിരീക്ഷിക്കാനുള്ള പ്രത്യേക ക്യാമറ സൗകര്യങ്ങളും ബസിലുണ്ട്.
Also Read: പി പി ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കും; എം വി ഗോവിന്ദന്‍
കൂടുതൽ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം – തൃശൂർ, തിരുവനന്തപുരം – പാലക്കാട്, തിരുവനന്തപുരം – തൊടുപുഴ റൂട്ടുകളിലാണ് നിലവിൽ ബസുകൾ സർവീസ് നടത്തുന്നത്. കൂടുതൽ ബസുകൾ എത്തിയാൽ മറ്റു റൂട്ടുകളിലേക്കും സർവീസ് നടത്തും. പുതിയ വാഹനം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ നടപടി എടുക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.