തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ നിലപാടിനെ പിന്തുണച്ച് മന്ത്രി എം ബി രാജേഷ്. മുകേഷ് രാജി വെക്കണോ വേണ്ടയോ എന്ന കാര്യത്തിലുള്ള തീരുമാനം ഉത്തരവാദിത്തപ്പെട്ടവര്‍ വേണ്ട സമയത്ത് അറിയിക്കുമെന്നും എംബി രാജേഷ് പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ തങ്ങള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടും തല്‍സ്ഥാനത്ത് തുടരുന്നത് ഇപി ജയരാജന്‍ ചൂണ്ടി കാണിച്ചത്, ആ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടി മാത്രമാണെന്നും സിപിഐഎമ്മിനോടുള്ള സ്‌നേഹം കോണ്‍ഗ്രസിനോട് മാധ്യമങ്ങള്‍ കാണിക്കാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി എന്നേയുള്ളൂവെന്നും എംബി രാജേഷ് പരിഹസിച്ചു.