ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞു: മുഹമ്മദ് റിയാസ്

സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്

ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞു: മുഹമ്മദ് റിയാസ്
ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞു: മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസില്‍ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ നടപടിയില്‍ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇതിന്റെ രാഷ്ട്രിയ നിലപാടുകള്‍ പാര്‍ട്ടിയും മറ്റ് ബന്ധപ്പെട്ടവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. സിപിഎം – ബിജെപി കോംപ്രമൈസ് എന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് എന്നും മന്ത്രി ചോദിച്ചു.

ഇത്തരത്തില്‍ ഒരു കാര്യം വരുമ്പോള്‍ അതിന്റെ എല്ലാ കാര്യങ്ങളും നേരിട്ട് തന്നെ പോകുമെന്ന് മുമ്പുതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത് സംബന്ധിച്ചുള്ള രാഷ്ട്രീയ വശങ്ങളെല്ലാം തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Also Read : മദ്രസകളെ തകര്‍ക്കാന്‍ അനുവദിക്കില്ല; ഐഎന്‍എല്‍

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍വെച്ചാണ് മൊഴിയെടുത്തത്. സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്. മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Top