CMDRF

എന്‍സിപിയില്‍ മന്ത്രിമാറ്റം; തോമസ് കെ തോമസ് മന്ത്രിയാകും

മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

എന്‍സിപിയില്‍ മന്ത്രിമാറ്റം; തോമസ് കെ തോമസ് മന്ത്രിയാകും
എന്‍സിപിയില്‍ മന്ത്രിമാറ്റം; തോമസ് കെ തോമസ് മന്ത്രിയാകും

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.

Top