പാലക്കാട്: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്. മുസ്ലിം ലീഗില്‍ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്ന് സജി ചെറിയാന് വിമര്‍ശിച്ചു. നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനകത്ത് തിരുത്തല്‍ പ്രക്രിയ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അപമാനിച്ചിട്ടില്ല. ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയില്‍ പോകുന്നുവെന്നും അതിനെയാണ് വിമര്‍ശിച്ചതെന്നുമാണ് സജി ചെറിയാന് വിശദീകരിക്കുന്നത്.
Also Read:ആവേശം വാനോളം ഉയര്‍ത്തി കൊട്ടിക്കലാശം അവസാനിച്ചു; പാലക്കാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്
മനുഷ്യനെ വ്യത്യസ്ത ചേരിയില്‍ ആക്കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ജാതീയമായ ചേരിതിരിവ് ഉണ്ടാക്കാന്‍ തെരഞ്ഞെടുപ്പില്‍ ശ്രമം നടത്തുന്നുവെന്നും സജി ചെറിയാന് വിമര്‍ശിച്ചു. എസ്ടിപിഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവര്‍ അവരെ അകറ്റിനിര്‍ത്താന്‍ മുസ്ലിംലീഗ് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.