ആട് ജീവിതത്തിന്റെ കഥാനായകന്‍ നജീബിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

ആട് ജീവിതത്തിന്റെ കഥാനായകന്‍ നജീബിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍
ആട് ജീവിതത്തിന്റെ കഥാനായകന്‍ നജീബിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ആട് ജീവിതത്തിന്റെ കഥാനായകന്‍ നജീബിനെ കാണാനും അഭിനന്ദിക്കാനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നജീബിന്റെ വീട്ടിലെത്തി. പ്രതിസന്ധിഘട്ടങ്ങള്‍ക്കിടയിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ കഴിയും എന്ന് പുതുതലമുറയ്ക്ക് കാട്ടിക്കൊടുത്തിരിക്കുകയാണ് നജീബ് എന്ന് സന്ദര്‍ശന വേളയില്‍ മന്ത്രി പറഞ്ഞു. നിറപ്പകിട്ടാര്‍ന്ന ജീവിതം സ്വപ്നം കണ്ട് പ്രവാസലോകത്തെത്തി യാതനകളുടെയും സഹനങ്ങളുടെയും പൊള്ളല്‍ അനുഭവിച്ച എത്രയോ പേരുടെ പ്രതിനിധിയാണ് നജീബ്.

എത്ര മോശം അവസ്ഥയിലൂടെ കടന്ന് പോയാലും അതിനപ്പുറം പ്രതീക്ഷയുടെ വെളിച്ചമുണ്ടെന്ന് നമുക്ക് പ്രചോദനം നല്‍കുന്ന ജീവിതമാണ് നജീബിന്റേത്. ആടുജീവിതം സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ വലിയ സ്വീകാര്യത നേടുമ്പോള്‍ നജീബിന്റെ സഹനശക്തിയും നിശ്ചയദാര്‍ഢ്യവും ഓര്‍ക്കാതെ വയ്യ. വ്യക്തിപരമായി ഒരു ദുഃഖത്തിലൂടെ കൂടെ നജീബ് കടന്നുപോകുകയാണ്. നജീബിന്റെയും കുടുംബത്തിന്റെയും ആ ദുഃഖത്തിലും പങ്കുചേരുന്നു.

ജീവിതം കെട്ടിപ്പടുക്കാന്‍ വളരെ പ്രതീക്ഷയോടെ അറബ് നാട്ടിലെത്തി ചതിയില്‍ അകപ്പെട്ട് രണ്ടര വര്‍ഷക്കാലം പ്രയാസകരമായ ജീവിതം അനുഭവിച്ച ആലപ്പുഴ ആറാട്ടുപുഴ സ്വദേശി നജീബിനെ കാണാനാണ് സംസ്ഥാന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ എത്തിയത്. നേരിട്ട് കണ്ട് നജീബ് അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളും മന്ത്രി കേട്ടറിഞ്ഞു. ഇത്രയധികം രണ്ടര വര്‍ഷക്കാലം ജീവിച്ചിട്ടും ജീവിതത്തില്‍ തിരിച്ചു വരാന്‍ കഴിഞ്ഞത് നജീബിന്റെ ധൈര്യവും പ്രതീക്ഷയും ആണെന്നു മന്ത്രി പറഞ്ഞു.

Top