വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലിൽ മന്ത്രിമാർ പ്രത്യേക വിമാനത്തിൽ വയനാട്ടിലേക്കെത്തും. തിരുവനന്തപുരത്ത് നിന്നും മന്ത്രിമാർക്ക് പോകാനായി പ്രത്യേക ചാർട്ടേഡ് വിമാനം ഏർപ്പെടുത്തും. അതേസമയം കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്റ്റർ സർവീസ് നടക്കുന്നില്ല എന്നുമാണ് റിപോർട്ടുകൾ. വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
മേപ്പാടി, മാനന്തവാടി,വൈത്തിരി, കൽപ്പറ്റ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. ഉരുൾപൊട്ടൽ ഉണ്ടായ രാത്രിയിൽ തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. വായൂ സേനയുടെ രണ്ട് ഹെലികോപ്റ്റർ സുളുറിൽ നിന്നും 7.30 ഓട് കൂടി തിരിക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ഒരു MI 17, ഒരു ALH. KSDMA എന്നിവയാണ് വയനാട്ടിലേക്ക് എത്തുക. അതേസമയം കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ് .
ഉരുൾപൊട്ടലിൽ മരണം ഇതുവരെ 19 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. സൂചന നേപ്പാൾ സ്വദേശിയെന്ന്. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് ഉടനെ എത്തും. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ കൺട്രോൾ റൂം നമ്പറായ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.