ഒമാനിൽ 3,415 വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​നു​ക​ൾ റ​ദ്ദാ​ക്കി

വ്യാ​പാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​യ​തോ ലൈ​സ​ൻ​സ് കാ​ല​ഹ​ര​ണ​പ്പെ​ട്ട​തോ ആ​യ വാ​ണി​ജ്യ ര​ജി​സ്‌​ട്രേ​ഷ​നു​ക​ളാ​ണ് റ​ദ്ദാ​ക്കിയിരിക്കുന്നത്

ഒമാനിൽ 3,415 വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​നു​ക​ൾ റ​ദ്ദാ​ക്കി
ഒമാനിൽ 3,415 വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​നു​ക​ൾ റ​ദ്ദാ​ക്കി

മ​സ്ക​ത്ത്: വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം 3,415 വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​നു​ക​ൾ റ​ദ്ദാ​ക്കി. വ്യാ​പാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​യ​തോ ലൈ​സ​ൻ​സ് കാ​ല​ഹ​ര​ണ​പ്പെ​ട്ട​തോ ആ​യ വാ​ണി​ജ്യ ര​ജി​സ്‌​ട്രേ​ഷ​നു​ക​ളാ​ണ് റ​ദ്ദാ​ക്കിയിരിക്കുന്നത്. വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന​തി​നും ,സ​ജീ​വ​മാ​യ എ​ല്ലാ വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​നു​ക​ളും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യം അറിയിച്ചു .

ആ​ദ്യ ഘ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി 1970 മു​ത​ൽ 1999 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തോ ലൈ​സ​ൻ​സ് കാ​ല​ഹ​ര​ണ​പ്പെ​ട്ട​തോ ആ​യ ക​മ്പ​നി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്നത്. റ​ദ്ദാ​ക്കി​യ ക​മ്പ​നി​ക​ളി​ൽ ജോ​യി​ന്‍റ്-​സ്റ്റോ​ക്ക് ക​മ്പ​നി​ക​ളോ വ്യ​ക്തി​ഗ​ത വ്യാ​പാ​രി​ക​ളോ ഉ​ൾ​പ്പെ​ടു​ന്നി​ല്ലെന്ന് മു​ബാ​റ​ക് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ദോ​ഹാ​നി പ​റ​ഞ്ഞു.

ALSO READ: ബെയ്‌റൂട്ടിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി ഖത്തർ എയർവേയ്സ്

ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ, ക​ണ​ക്കു​ക​ൾ, സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ എ​ന്നി​വ​യു​ടെ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വി​പ​ണി നി​യ​ന്ത്ര​ണ​ത്തി​നും ഈ ​ന​ട​പ​ടി​ക​ൾ പ്ര​ധാ​ന​മാ​ണ്. 2000 മു​ത​ൽ 2018 വ​രെ ക​മ്പ​നി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള അ​വ​ലോ​ക​ന​ങ്ങ​ളു​ടെ ര​ണ്ടാം ഘ​ട്ടം ഉ​ണ്ടാ​കു​മെ​ന്നും മു​ബാ​റ​ക് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ദോ​ഹാ​നി .ആ​ർ​ട്ടി​ക്കി​ൾ 15ൽ ​അ​നു​ശാ​സി​ക്കു​ന്ന വാ​ണി​ജ്യ ര​ജി​സ്റ്റ​ർ നി​യ​മ ന​മ്പ​ർ (3/74) അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ്യക്തമാക്കി.

ഒ​രു വ്യാ​പാ​രി മ​രി​ക്കു​ക, ബി​സി​ന​സ് ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ക​മ്പ​നി ലി​ക്വി​ഡേ​റ്റ് ചെ​യ്യ​പ്പെ​ടു​ക, ബ്രാ​ഞ്ച് അ​ല്ലെ​ങ്കി​ൽ ഏ​ജ​ൻ​സി എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ണ്ടെ​ങ്കി​ൽ വാ​ണി​ജ്യ ര​ജി​സ്റ്റ​ർ റ​ദ്ദാ​ക്ക​ണ​​മെ​ന്നാ​ണ് നി​യ​മം പ​റ​യു​ന്ന​ത്. ഇ​​​ങ്ങ​നെ സം​ഭി​ച്ചാ​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ വ്യാ​പാ​രി​യോ അ​വ​രു​ടെ അ​വ​കാ​ശി​ക​ളോ ലി​ക്വി​ഡേ​റ്റ​റോ ക​മ്പ​നി​യോ സ​മ​ർ​പ്പി​ക്ക​ണം.

Top