മനാമ: വ്യാജ എന്‍ജിന്‍ ഓയില്‍ ഉല്‍പന്നങ്ങള്‍ വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.
ലൈസന്‍സില്ലാതെയായിരുന്നു വില്‍പന. ഉല്‍പന്നങ്ങളില്‍ വ്യാജ ഡേറ്റയും യഥാര്‍ഥ കമ്പനികളുടെ വ്യാജ വ്യാപാര മുദ്രകളും നിരവധി കമ്പനികളുടെ വ്യാജ വ്യാപാര മുദ്രകളുമുള്ള എന്‍ജിന്‍ ഓയില്‍ ഉല്‍പന്നങ്ങളും പിടിച്ചെടുത്തവയില്‍പെടുന്നു. ഈ ഉല്‍പന്നങ്ങളുടെ 96 ബോക്‌സുകളാണ് പിടിച്ചെടുത്തത്. ഇതു കൊണ്ടുപോയ വാഹനവും കണ്ടുകെട്ടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഉല്‍പന്നങ്ങള്‍ അംഗീകൃത ലബോറട്ടറികളില്‍ പരിശോധനക്ക് വിധേയമാക്കിയതായി ഡയറക്ടറേറ്റ് വ്യക്തമാക്കി. വ്യാജമാണെന്നും സ്ഥിരീകരിച്ചു. ഇത്തരം വ്യാജ ഉല്‍പന്നങ്ങളുടെ വിപണനവും വില്‍പനയും സംബന്ധിച്ച് അറിവ് ലഭിച്ചാല്‍ ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റിന്റെ ഇ-മെയിലായ വഴി അറിയിക്കാം. അല്ലെങ്കില്‍ 17111225 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാം. നിര്‍ദേശങ്ങള്‍ക്കും പരാതികള്‍ക്കുമുള്ള ദേശീയ സംവിധാനം ‘തവാസുല്‍’ വഴിയും അറിയിക്കാം.