കൊളംബിയ സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം രാജി വെച്ച് മിനൗഷ് ഷഫീഖ്

കൊളംബിയ സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം രാജി വെച്ച് മിനൗഷ് ഷഫീഖ്
കൊളംബിയ സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം രാജി വെച്ച് മിനൗഷ് ഷഫീഖ്

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായതിനു പിന്നാലെ കൊളംബിയ സര്‍വകലാശാല പ്രസിഡന്റ് രാജിവെച്ചു. മിനൗഷ് ഷഫീഖ് ആണ് രാജി നല്‍കിയത്. രാജിയെക്കുറിച്ച് മിനൗഷോ സര്‍വകലാശാലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ ജനിച്ച മിനൗഷെ പ്രമുഖ സാമ്പത്തിക, അക്കാദമിക വിദഗ്ധയാണ്. 62കാരിയായ അവര്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍, ഐ.എം.എഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്നീ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് മിനൗഷ് കൊളംബിയ സര്‍വകലാശാല പ്രസിഡന്റായത്. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന നരനായാട്ടിനെതിരെ അമേരിക്കയിലെ കാമ്പസുകളില്‍ ആഞ്ഞടിച്ച പ്രതിഷേധം കൊളംബിയ കാമ്പസിലും ശക്തമായിരുന്നു. പ്രതിഷേധവുമായി കാമ്പസില്‍ തമ്പടിച്ച പ്രതിഷേധക്കാരെ നേരിട്ട രീതിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതേ കാരണത്താൽ ഹാർവാർഡ് മുൻ പ്രസിഡൻ്റ് ക്ലോഡിൻ ഗേ, പെൻസിൽവാനിയ സർവകാലാശാല മുൻ പ്രസിഡന്റ് ലീസ് മഗിൽ എന്നിവർ ആഴ്ചകൾക്ക് മുമ്പ് രാജിവെച്ചിരുന്നു.

Top