സഹയാത്രികയോട് മോശമായ പെരുമാറ്റം; ഇൻഡിഗോ വിമാനത്തിൽ ഒരാൾ അറസ്റ്റിൽ

ചെന്നൈയിൽ വിമാനം ഇറങ്ങിയതിന് ശേഷം സ്ത്രീക്ക് പരാതി നൽകാനുള്ള എല്ലാ സൗകര്യവും നൽകിയത് എയർലൈൻ ജീവനക്കാരാണ്.

സഹയാത്രികയോട് മോശമായ പെരുമാറ്റം; ഇൻഡിഗോ വിമാനത്തിൽ ഒരാൾ അറസ്റ്റിൽ
സഹയാത്രികയോട് മോശമായ പെരുമാറ്റം; ഇൻഡിഗോ വിമാനത്തിൽ ഒരാൾ അറസ്റ്റിൽ

ചെന്നൈ: ഒപ്പം യാത്രചെയ്യുന്ന യാത്രക്കാരിയെ വിമാനത്തിൽ വെച്ച് മോശമായി സ്പർശിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം നടന്നത്. 45കാരനായ രാജേഷ് ശർമ്മയാണ് പിടിയിലായത്. ​ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തയുടൻ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

സ്ത്രീ യാത്ര ചെയ്തിരുന്നത് ജയ്പൂരിൽ നിന്നും ഡൽഹിയിലേക്കാണ്. ഇവരുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ്മ യാത്രികയെ മോശമായി സ്പർശിക്കുകയായിരുന്നു. തുടർന്ന് ഇവർ നിലവിളിക്കുകയും വിമാനജീവനക്കാർ സംഭവത്തിൽ ഇടപെടുകയുമായിരുന്നു. ലോക്കൽ പൊലീസിന്റെ സഹായത്തോടെ സ്ത്രീ ഇക്കാര്യത്തിൽ പരാതി നൽകുകയും ചെയ്തു.

Also Read: ബിജെപി ഭരണത്തില്‍ രാജസ്ഥാനില്‍ ക്രമസമാധാന നില തകര്‍ന്നു: സച്ചിന്‍ പൈലറ്റ്

അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പ്രതി

INDIGO AIRLINES

വിമാനത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. രാജസ്ഥാനിൽ നിന്നുള്ളയാളാണ് ശർമ്മയെന്ന് ചെന്നൈ പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ് സംഹിതയിലെ 75ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അറിയിച്ചു.

Also Read: പ്രായം മറന്ന സൗഹൃദം; രത്തൻ ടാറ്റയുടെ ഉറ്റ ചങ്ങാതി ശാന്തനു നായിഡു

ചെന്നൈയിൽ വിമാനം ഇറങ്ങിയതിന് ശേഷം സ്ത്രീക്ക് പരാതി നൽകാനുള്ള എല്ലാ സൗകര്യവും നൽകിയത് എയർലൈൻ ജീവനക്കാരാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ, ത​ന്റെ കൈ അബദ്ധത്തിൽ സ്ത്രീയുടെ ദേഹത്ത് തട്ടുകയായിരുന്നുവെന്നാണ് രാജേഷിന്റെ മൊഴി.

Top