2024-ലെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാര്ക്കിന്റെ വിക്ടോറിയ കജെര്‍ തെയില്‍വിഗ്. വിവിധ ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ച 125 മത്സരാര്‍ഥികളെ പിന്തള്ളിയാണ് 21-കാരിയായ വിക്ടോറിയ വിശ്വസുന്ദരിയായത്. മെക്സിക്കോയിലെ അരേന സി.ഡി.എം.എക്സിലായിരുന്നു മത്സരം നടന്നത്. നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണര്‍ അപ്പും മെക്സിക്കോയുടെ മരിയ ഫെര്‍നാന്‍ഡ ബെല്‍ട്രാന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി.
2023-ലെ വിശ്വസുന്ദരി, മിസ്സ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ്, വിക്ടോറിയയെ കിരീടം അണിയിച്ചു. അതേസമയം ഇന്ത്യയുടെ പ്രതിനിധി റിയ സിംഘയ്ക്ക്, 73-ാമത് വിശ്വസുന്ദരി മത്സരത്തിന്റെ ടോപ് 12-ല്‍ എത്താനായില്ല. പ്രാഥമിക റൗണ്ടുകളിലും ടോപ് 30-ലും എത്തിയെങ്കിലും പിന്നീട് മുന്നോട്ടുപോകാന്‍ റിയക്ക് കഴിഞ്ഞില്ല. 19-കാരിയായ റിയ, ഗുജറാത്ത് സ്വദേശിനിയാണ്.