ഇറാൻ: ഇസ്രയേലിനെതിരായ മിസൈൽ ആക്രമണം ഏറ്റവും ചെറിയ ശിക്ഷയെന്ന് ആയത്തുള്ള അലി ഖമേനി. പലസ്തീൻ ജനതയുടെ ചെറുത്ത് നിൽപ്പ് നിയമാനുസൃതമെന്നും ഖമേനി പറഞ്ഞു. ആവിശ്യമെങ്കിൽ ഇസ്രയേലിനെ വീണ്ടും ആക്രമിക്കും.
ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഒപ്പമുണ്ടാകണമെന്നും ഖമേനി ആവശ്യപ്പെട്ടു. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേൽ രക്തരക്ഷസെന്നും അദ്ദേഹം വിമർശിച്ചു. അഞ്ച് വർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമേനിയുടെ പരാമർശം.