സിറിയയിലെ ഇറാന്‍ താവളത്തിന് നേരെ മിസൈല്‍ ആക്രമണം

സിറിയയുടെ പടിഞ്ഞാറന്‍ നഗരമായ ഹോംസിനടുത്തുള്ള സൈനിക താവളത്തിലും ബോംബിട്ടു.

സിറിയയിലെ ഇറാന്‍ താവളത്തിന് നേരെ മിസൈല്‍ ആക്രമണം
സിറിയയിലെ ഇറാന്‍ താവളത്തിന് നേരെ മിസൈല്‍ ആക്രമണം

ജറുസലം: സിറിയയിലെ ഇറാന്‍ താവളങ്ങളില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ കഫര്‍ സോസ മേഖലയിലെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കുനേരെയായിരുന്നു ആക്രമണം. സിറിയയുടെ പടിഞ്ഞാറന്‍ നഗരമായ ഹോംസിനടുത്തുള്ള സൈനിക താവളത്തിലും ബോംബിട്ടു. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്കു പരുക്കേറ്റു.

മധ്യഗാസയിലെ നുസുറത്ത് അഭയാര്‍ഥിക്യാംപിലെ സ്‌കൂളിനുനേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 17 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്കു പരുക്കേറ്റു. അഭയകേന്ദ്രമായി മാറ്റിയ സ്‌കൂളില്‍ ഹമാസ് താവളമുണ്ടായിരുന്നെന്നാണ് ഇസ്രയേല്‍ ആരോപണം.

വടക്കന്‍ ഗാസയിലെ ജബാലിയ മേഖലയിലെ ആക്രമണം 20 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 770 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെപ്പേര്‍ക്കു പരുക്കേറ്റു. ജബാലിയയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചെന്നും ഹമാസ് ബന്ധമുള്ള 200 പേരെ അറസ്റ്റ് ചെയ്‌തെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ ഇതുവരെ 42,847 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,00,544 പേര്‍ക്കു പരുക്കേറ്റു.

Top