CMDRF

ആറ്റിങ്ങലിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിൽ പോയതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞു

ആറ്റിങ്ങലിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി
ആറ്റിങ്ങലിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിന്ന് കാണാതായ കുട്ടിയെ വർക്കല ക്ലിഫിൽ നിന്നുമാണ് കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിൽ പോയതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞു. കയ്യിലുള്ള കാശ് തീർന്നതിനാൽ വീട്ടിലേക്ക് മടങ്ങി വരാനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ ആറ്റിങ്ങൽ പളളിക്കലിൽ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ മകൻ ഉമർ നിഥാനെ(14) കാണാതായത്.

പള്ളിക്കൽ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഉമർ. പള്ളിക്കലിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഉമർ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ ട്യൂഷൻ സെന്ററിൽ കുട്ടി ചെന്നിരുന്നില്ല. ട്യൂഷൻ കഴിഞ്ഞ് മടങ്ങി എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതിരുന്നതോടെയാണ് ബന്ധുക്കൾ പള്ളിക്കൽ സിഐക്കും ആറ്റിങ്ങൽ ഡിവൈഎസ്പിക്കും പരാതി നൽകിയത്. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.

Also read: കഴക്കൂട്ടത്തുനിന്നും കാണാതായ പെൺകുട്ടിയുടെ പ്രത്യേക സിറ്റിങ് ഇന്ന്

പള്ളിക്കലിൽ നിന്നും ബസിൽ കയറി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉമർ ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു. 9.45 നാണ് ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ ഉമർ ഇറങ്ങിയത്. പിന്നീട് ഉമർ എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ച് വരവെയാണ് ഉമർ വർക്കല ക്ലിഫിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ട്യൂഷന് പോകാതെ സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിൽ പോയതാണെന്ന് ഉമർ പൊലീസിനോട് പറഞ്ഞു. കൈവശം ഉണ്ടായിരുന്ന 100 രൂപ തീർന്നതിനാൽ വീട്ടിലേക്ക് മടങ്ങി വരാൻ കഴിഞ്ഞില്ലെന്നും കുട്ടി പറഞ്ഞു. രാത്രി പതിനൊന്നരയോടെ ഉമറിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Top