CMDRF

കാണാതായ യുവതി; ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാർ എക്സ്പ്രസ് ആണ് തട്ടിയത്

കാണാതായ യുവതി; ട്രെയിൻ തട്ടി മരിച്ച നിലയിൽ
കാണാതായ യുവതി; ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: കാണാതായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയിൽ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാർ എക്സ്പ്രസ് ആണ് തട്ടിയത്.

മീനാട് പാലമുക്കിലെ വീട്ടിൽ നിന്നും റെനിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കൾ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടയിൽ നടത്തിയ പരിശോധനയ്ക്കിടയാണ് മയ്യനാട് റെയിൽവേ ഗേറ്റിന് സമീപം രാത്രി 8.30ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: ധനശ്രീ, ദിയ ലക്ഷ്മി.

Top