CMDRF

മിഷന്‍ ശക്തി; അഞ്ചാം ഘട്ടവുമായി ഉത്തർപ്രദേശ് സർക്കാർ

ആര്‍ത്തവ ശുചിത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് അവബോധം നല്‍കും

മിഷന്‍ ശക്തി; അഞ്ചാം ഘട്ടവുമായി ഉത്തർപ്രദേശ് സർക്കാർ
മിഷന്‍ ശക്തി; അഞ്ചാം ഘട്ടവുമായി ഉത്തർപ്രദേശ് സർക്കാർ

ലഖ്നൗ: സ്വയം പ്രതിരോധം, ജീവിത നൈപുണ്യം, നിയമപരമായ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘മിഷന്‍ ശക്തി’യുടെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു. മിഷന്‍ ശക്തിയുടെ ഈ ഘട്ടം സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്‍കുമെന്നും 36,772 പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഒക്ടോബറില്‍ തുടങ്ങുന്ന പരിശീലന പരിപാടികളും ബോധവല്‍ക്കരണ ക്യാമ്പെയ്നുകളും അടുത്ത വര്‍ഷം മെയിലാണ് അവസാനിക്കുക. ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമം, നല്ല സ്പര്‍ശനവും ചീത്ത സ്പര്‍ശനവും തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ബോധവര്‍ക്കരണം നല്‍കും. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനമന്ത്രി ശ്രീ യോജനയ്ക്ക് കീഴില്‍ 167 സ്‌കൂളുകളില്‍ കരിയര്‍ കൗണ്‍സലിംഗ് സെഷനുകള്‍ നടത്തുമെന്നും യോഗി സര്‍ക്കാര്‍ അറിയിച്ചു.

Also Read: 500 വർഷം പഴക്കമുള്ള പള്ളിയും ഖബറിസ്ഥാനും തകർത്തു

ആര്‍ത്തവ ശുചിത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് അവബോധം നല്‍കും. ഏപ്രില്‍, മെയ് മാസങ്ങളില്‍, വിദ്യാഭ്യാസത്തിനുള്ള അവകാശം, പോക്സോ നിയമം, ശൈശവ വിവാഹം എന്നിവ സംബന്ധിച്ച നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കും. പെണ്‍കുട്ടികളുടെ ദിനം, വനിതാ ദിനം തുടങ്ങിയ സുപ്രധാന ദിവസങ്ങളില്‍ സംവാദം, റാലികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പെണ്‍കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ്, ഗൈഡ്‌സ്, എന്‍സിസി പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിക്കും. പിടിഎ യോഗങ്ങളിലൂടെ നിയമ സാക്ഷരത നല്‍കുമെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.

Top