CMDRF

നോഡൽ ഓഫീസറെ വിദേശകാര്യ സെക്രട്ടറിയാക്കി; വാസുകിയുടെ നിയമന വിവാദത്തിന് പിന്നിൽ തെറ്റിദ്ധാരണ

നോഡൽ ഓഫീസറെ വിദേശകാര്യ സെക്രട്ടറിയാക്കി; വാസുകിയുടെ നിയമന വിവാദത്തിന് പിന്നിൽ തെറ്റിദ്ധാരണ
നോഡൽ ഓഫീസറെ വിദേശകാര്യ സെക്രട്ടറിയാക്കി; വാസുകിയുടെ നിയമന വിവാദത്തിന് പിന്നിൽ തെറ്റിദ്ധാരണ

തിരുവനന്തപുരം: നോഡൽ ഓഫീസറെ സംസ്ഥാനത്തു നിയമിച്ച വിവാദത്തിനു പിന്നിൽ ഗൂഢാലോചന. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ്
നോഡൽ ഓഫീസർ നിയമനം നടന്നത്. കേരള സർക്കാർ കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ കൈകടത്തുന്നുവെന്ന ബിജെപി നേതാക്കളുടെ പ്രസ്‌താവനയും വിദേശകാര്യ വക്താവിന്റെ പരാമർശവും വ്യക്തമാക്കുന്നത്‌ അതാണ്‌.

ജൂലൈ 20നാണ് വിദേശകാര്യ സെക്രട്ടറി നിയമനം നടന്നതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോർട്ട് ചെയ്യ്തത്. പിന്നാലെ കേരളം ഭരണഘടനാലംഘനം നടത്തിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും മുൻ വിദേശസഹമന്ത്രി വി മുരളീധരനും രം​ഗത്തെത്തി. വിദേശകാര്യ വക്താവിന്റെ വാർത്താസമ്മേളനം വരെയെത്തിയ വിഷയം, ചീഫ്‌ സെക്രട്ടറിയുടെ വിശദീകരണത്താൽ അവസാനിക്കേണ്ടതായിരുന്നു.

വിദേശ സർവീസിൽനിന്ന്‌ വിരമിച്ച വേണു രാജാമണിയെ സംസ്ഥാന സർക്കാർ 2021 സെപ്‌തംബർ 15ന്‌ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി വിദേശ സഹകരണച്ചുമതലയിൽ നിയമിച്ചു. കാലാവധികഴിഞ്ഞതോടെ 2023 സെപ്‌തംബർ 28ന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ സുമൻ ബില്ലയ്‌ക്ക്‌ അധികചുമതല നൽകി. സുമൻ ബില്ലയ്‌ക്ക്‌ പകരമാണ് ഈ മാസം 15ന്‌ കെ വാസുകിയെ നിയമിച്ചത്. ഈ നിയമനമാണ് ’വിദേശകാര്യ സെക്രട്ടറി’യായി അവതരിപ്പിച്ചത്‌.

Top