CMDRF

‘ഇന്ത്യൻ ടീമിന് യാതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല’; വനിത ടീമിനെ വിമർശിച്ച് മിതാലി രാജ്

യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതും ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങളും ഫീല്‍ഡിംഗിലെ പിഴവുകളുമാണ് ടീമിന്റെ പരാജയത്തിന് കാരണമെന്നും മിതാലി തുറന്നടിച്ചു

‘ഇന്ത്യൻ ടീമിന് യാതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല’; വനിത ടീമിനെ വിമർശിച്ച് മിതാലി രാജ്
‘ഇന്ത്യൻ ടീമിന് യാതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല’; വനിത ടീമിനെ വിമർശിച്ച് മിതാലി രാജ്

ഡൽഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ‘ഈ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരം വിജയിക്കാൻ കഴിയുമായിരുന്നു. പക്ഷേ വർഷങ്ങളായി ഓസ്ട്രേലിയയ്ക്ക് മുമ്പിൽ ഇന്ത്യ ചെറിയ മാർജിനിൽ പരാജയപ്പെടുന്നു. അതായത് ഇന്ത്യൻ ടീമിന് യാതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല’- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മിതാലി രാജ് പ്രതികരിച്ചു. യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതും ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങളും ഫീല്‍ഡിംഗിലെ പിഴവുകളുമാണ് ടീമിന്റെ പരാജയത്തിന് കാരണമെന്നും മിതാലി തുറന്നടിച്ചു.

Also Read: ബാലൺ ഡി ഓർ അർഹിക്കുന്നത് അവനാണ്! അർജന്‍റീന മാനേജർ സ്കലോനി

ഒരു ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമിനെ പരാജയപ്പെടുത്താനാണ് തയ്യാറെടുക്കേണ്ടത്. എന്നാൽ ചെറിയ ടീമിനെ പരാജയപ്പെടുത്തുന്നതിൽ ഇന്ത്യ സന്തോഷിക്കുന്നു. ദക്ഷിണാഫ്രിക്കയെപോലുള്ള ടീം പരിമിത സാഹചര്യങ്ങളിൽ നിന്ന് വലിയ മുന്നേറ്റങ്ങൾ നടത്തുന്നു. എന്നാൽ അതിലേറെ മികച്ച സാഹചര്യങ്ങളുള്ള ഇന്ത്യൻ ടീമിന് ആ മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിക്കുന്നില്ലെന്നും മിതാലി രാജ് വ്യക്തമാക്കി.

Also Read: കളിക്കളത്തിൽ കാലിടറി പാക് താരങ്ങൾ! ന്യൂസിലാൻഡിനെതിരെ താരങ്ങൾ വിട്ടുകളഞ്ഞത് എട്ട് ക്യാച്ചുകൾ

വനിത ട്വന്റി 20 ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. പിന്നാലെ പാകിസ്താനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി റൺറേറ്റ് ഉയർത്തി. എന്നാൽ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോട് ഒമ്പത് റൺസിന് ഇന്ത്യൻ പെൺപട പരാജയപ്പെട്ടു.

Top