CMDRF

മോദിക്ക് വരാനുള്ള വഴിയൊരുക്കുകയാണ് മുഖ്യമന്ത്രി; എംകെ മുനീര്‍

മോദിക്ക് വരാനുള്ള വഴിയൊരുക്കുകയാണ് മുഖ്യമന്ത്രി; എംകെ മുനീര്‍
മോദിക്ക് വരാനുള്ള വഴിയൊരുക്കുകയാണ് മുഖ്യമന്ത്രി; എംകെ മുനീര്‍

തിരുവനന്തപുരം: യുഡിഎഫ് റാലിയില്‍ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് എംകെ മുനീര്‍. അതിന് ആരുടേയും സേവ വേണ്ട. മറുപടി പറയേണ്ട ഗതികേട് ലീഗിനില്ല. ഇത് കൊണ്ടൊന്നും രാഹുല്‍ ഗാന്ധി തോല്‍ക്കില്ല എന്നും എംകെ മുനീര്‍ പറഞ്ഞു.മോദിക്ക് വരാനുള്ള വഴിയൊരുക്കുകയാണ് മുഖ്യമന്ത്രി. ഇന്ത്യയില്‍ മോദിയാണോ രാഹുലാണോ ലീഗാണോ പ്രധാന വിഷയമെന്ന് മുഖ്യമന്ത്രി പറയണം. കോണ്‍ഗ്രസിനെയും ലീഗിനെയും തെറ്റിച്ച് മുഖ്യമന്ത്രി ചോര കുടിക്കാന്‍ നോക്കുന്നു. മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു. കെജ്രിവാളിന്റെ അറസ്റ്റ് അടക്കം രാജ്യത്തെ നൂറിലധികം വിഷയങ്ങള്‍ പറയാന്‍ മുഖ്യമന്ത്രിക്കില്ലേ? അതൊന്നും മുഖ്യമന്ത്രി കാണുന്നില്ല. ഇതിനിടയിലാണ് കൊടി.

കേരള സ്റ്റോറി പ്രദര്‍ശനം ഫാസിസ്റ്റ് നിലപാടാണ്. വസ്തുതാ വിരുദ്ധമാണ് സിനിമ. ബിജെപി ഒന്ന് തീരുമാനിച്ചാല്‍ അവര്‍ അത് നടപ്പാക്കും. ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇലക്ടറല്‍ ബോണ്ട് വിവാദം വഴി തിരിച്ചുവിടാനാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം. ദൂരദര്‍ശനെ വര്‍ഗീയതക്കായി ഉപയോഗിക്കുന്നു.സിഎഎ വിഷയത്തില്‍ യുഡിഎഫിന് നിലപാടുണ്ട്. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ സിഎഎ അറബിക്കടലില്‍ എറിയുമെന്നും എംകെ മുനീര്‍ പ്രതികരിച്ചു.

Top