CMDRF

കേരള സ്റ്റോറി: ഉത്തരന്ത്യേയില്‍ ബിജെപി നടപ്പിലാക്കിയ തന്ത്രമാണ്, ഇടുക്കി ബിഷപ്പിനെ താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു:എംഎം ഹസ്സന്‍

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ തന്റെ നേതൃത്വത്തില്‍ ഇടുക്കി രൂപത ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് എന്ന പ്രചരണത്തിന് പിന്നില്‍ ദുഷ്ട ശക്തികളുണ്ടെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. ഇതിന് പിന്നില്‍ ചില രാഷ്ട്രീയ കക്ഷികളുണ്ടെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. ഉത്തരന്ത്യേയില്‍ ബിജെപി നടപ്പിലാക്കിയ തന്ത്രമാണ്. ഇടുക്കി ബിഷപ്പിനെ താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയില്ലെന്നും എംഎം ഹസ്സന്‍ പ്രതികരിച്ചു.കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം എന്ന് സിറോ മലബാര്‍ സഭ ആവശ്യപെട്ടിട്ടുണ്ട്. അതേ നിലപാടാണ് തനിക്കുമെന്നും എംഎം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റോറി സനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ആ ചൂണ്ടയില്‍ വീഴരുതെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാപട്യത്തിന്റെ പേരാണ് പിണറായി. പൗരത്വ ഭേദഗതിയില്‍ മാത്രം ചര്‍ച്ച ഒതുക്കാം എന്ന് പിണറായി കരുതേണ്ട. സിഎഎക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ആദ്യം പിന്‍വലിക്കട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.

Top