കൊച്ചി: അന്തരിച്ച മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സിന്റെ മകള്‍ ഹൈക്കോടതിയില്‍. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെയാണ് മകൾ ആശ ഹൈക്കോടതിയിലെത്തിയത്. അച്ഛന്റെ മൃതദേഹം ആശുപത്രിക്ക് കൈമാറുമെന്ന് താനറിഞ്ഞിട്ടില്ലെന്ന് മകള്‍ പറഞ്ഞു. അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇത് സമ്മതിക്കില്ലായിരുന്നുവെന്നും , മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കണമെന്നും ആശ വ്യക്തമാക്കി. ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.