ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് എം.എം മണി. ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും, ഞങ്ങളെ എതിർക്കുന്നവരുണ്ടാവും. അവരല്ലാം ആ വഴിക്ക് പോവുക എന്നേ ഉള്ളൂവെന്ന് എംഎം മണി പറഞ്ഞു. അത്തരം കൊഴിഞ്ഞ് പോക്കുകളൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല, ഞങ്ങളെ ബാധിക്കുന്നത് ഈ നാടിന്റെ പ്രശ്നങ്ങളാണ്, ജനങ്ങളുടെ പ്രശ്നങ്ങളാണെന്നും എംഎം മണി പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ പ്രതികരണം.
വലതുപക്ഷത്തിന്റെ കോടാലി കയ്യായി പി വി അൻവർ മാറിയെന്ന് എം വി ജയരാജൻ അൻവറിന്റെ വാർത്താ സമ്മേളനത്തോട് പ്രതികരിച്ചത്. ഒക്കെത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയി അൻവറിന്റെ പ്രതികരണമെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അൻവർ നടത്തിയതെന്നും എംവി ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.