CMDRF

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് പൊള്ളലേറ്റു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് പൊള്ളലേറ്റു
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് പൊള്ളലേറ്റു

കാസര്‍കോട്: കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. OPPO A5S ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന യുവാവിന് പൊള്ളലേറ്റു.

കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഉപയോഗിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.

Top