സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. കണ്ണൂർ സെൻട്രൽ ജയിലിലാണ് സംഭവം.ബുധനാഴ്ച വൈകിട്ട് ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് മൊബൈൽ കണ്ടെടുത്തത്.ഒന്നാം ബ്ലോക്കിന്റെ പിറകുവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈൽ കണ്ടത്.
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെടുത്ത മൊബൈലിൽ സിം കാർഡ് ഉണ്ടായിരുന്നില്ല.മുമ്പും കണ്ണൂർ ജയിലിലെ തടവുകാരിൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ പിടികൂടിയിരുന്നു