CMDRF

മൊബൈൽ മോഷണം; പ്രതി പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

മൊബൈൽ മോഷണം; പ്രതി പിടിയിൽ
മൊബൈൽ മോഷണം; പ്രതി പിടിയിൽ

കൊല്ലം: മൊബൈൽ മോഷണം നടത്തിയിരുന്ന പ്രതി പിടിയിൽ. തൃശൂർ പാവറട്ടി സ്വദേശി അജ്മലാണ് പിടിയിലായത്. ട്രെയിനിൽ യാത്ര ചെയ്ത് സഹയാത്രികരോട് സൗഹൃദം സ്ഥാപിച്ച് മൊബൈൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

പാലരുവി ട്രെയിനിൽ തെങ്കാശി സ്വദേശിയുടെ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലം പുനലൂരിൽ വച്ചാണ് അജ്മലിനെ പുനലൂർ റെയിൽവേ പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Top