ഷീസ് ടൂറിസ്റ്റ് മേഖലയില്‍ മൊബൈല്‍ പോലീസ് സ്റ്റേഷന്‍

ഷീസ് പാര്‍ക്ക്, ഷീസ് മാര്‍ക്കറ്റ്, അല്‍ റഫീസ ഡാം റെസ്റ്റ് ഏരിയ തുടങ്ങിയ ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ശൈത്യകാലത്ത് സന്ദര്‍കരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഷീസ് ടൂറിസ്റ്റ് മേഖലയില്‍ മൊബൈല്‍ പോലീസ് സ്റ്റേഷന്‍
ഷീസ് ടൂറിസ്റ്റ് മേഖലയില്‍ മൊബൈല്‍ പോലീസ് സ്റ്റേഷന്‍

ഷാര്‍ജ: ഷീസ് ടൂറിസ്റ്റ് മേഖലയില്‍ ഷാര്‍ജ പോലീസ് മൊബൈല്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചു. സന്ദര്‍ശകര്‍ക്കും നിവാസികള്‍ക്കും തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതിനായാണ് ഷാര്‍ജ പോലീസ് മൊബൈല്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. ഷീസ് പാര്‍ക്ക്, ഷീസ് മാര്‍ക്കറ്റ്, അല്‍ റഫീസ ഡാം റെസ്റ്റ് ഏരിയ തുടങ്ങിയ ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ശൈത്യകാലത്ത് സന്ദര്‍കരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്ത് നഗര കവാടത്തിലും ഷീസ് ടൂറിസ്റ്റ് മേഖലകളിലും മൊബൈല്‍ പോലീസ് പട്രോളിങ് നടത്തും.

Also Read:ഹൂതികളുടെ സാങ്കേതിക മികവ് ഞെട്ടിക്കുന്നതെന്ന് അമേരിക്ക, വൻ ശക്തികൾക്കും വൻ വെല്ലുവിളി ?

അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് മൊബൈല്‍ പോലീസിന്റെ പ്രധാനദൗത്യം. കൂടാതെ സന്ദര്‍ശകരില്‍നിന്നുള്ള അന്വേഷണങ്ങള്‍ക്ക് പോലീസ് മറുപടി നല്‍കുകയും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും വിവരങ്ങളും കൈമാറുകയുംചെയ്യും.വിഷയം സങ്കീര്‍ണമാണെങ്കില്‍ അത്തരം കേസുകള്‍ ഖോര്‍ഫക്കാന്‍ സ്റ്റേഷനിലേക്ക് കൈമാറും.

സന്ദര്‍ശകരുടെയും പ്രദേശവാസികളുടെയും സുരക്ഷയ്ക്കാണ് ഷാര്‍ജ പോലീസ് മുന്‍ഗണന നല്‍കുന്നതെന്ന് ഷാര്‍ജ പോലീസിന്റെ കിഴക്കന്‍ മേഖല പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. അലി അല്‍കെ അല്‍ ഹമൂദി പറഞ്ഞു. മഴക്കാലങ്ങളില്‍ പൊതുജനങ്ങളില്‍ സുരക്ഷ അവബോധമുണ്ടാക്കുന്നതില്‍ മൊബൈല്‍ പോലീസ് സ്റ്റേഷന് നിര്‍ണായകമായ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

Top