ഡൽഹി: നരേന്ദ്ര മോദിയുടെ മോദിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി. വകുപ്പിനെ കുറിച്ച് ഇപ്പോഴും ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു. എന്നോട് എത്തിയെ പറ്റൂ എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ജോർജ് കുര്യൻ മന്ത്രി ആകുന്നതിനെ കുറിച്ചും അറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ ജനങ്ങളെ കാൽ തൊട്ട് വന്ദിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞക്കായി കുടുംബ സമേതമാണ് സുരേഷ് ഗോപി ദില്ലിയിൽ എത്തിയത്. ഇന്ന് വൈകിട്ട് 7.15 നായിരുന്നു മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടന്നത്. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ.
രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുണ്ടായിരുന്നത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും, ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ടി ഡി പിക്ക് 2 ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്.