CMDRF

ധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവെക്കണം; മമത ബാനർജി

ധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവെക്കണം; മമത ബാനർജി
ധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവെക്കണം; മമത ബാനർജി

കൊൽക്കത്ത: ധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവെക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും അതുകൊണ്ടാണ് ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്തതെന്നും മമത വ്യക്തമാക്കി. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

”മോദി പല പാർട്ടികളെയും തകർത്തു, ഇപ്പോൾ ജനങ്ങൾ അദ്ദേഹത്തിൻ്റെ മനോവീര്യം തകർത്തു. ധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവയ്ക്കണം” മമത ആവശ്യപ്പെട്ടു. ”നിങ്ങളുടെ മാജികും വിശ്വാസ്യതയും നഷ്ടപ്പെട്ടു. നിങ്ങൾ രാജിവയ്ക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.ഞങ്ങൾ തീർച്ചയായും ഇൻഡ്യ മുന്നണിക്കൊപ്പമുണ്ടാകും.ചിലരുമായി ചർച്ച നടത്തി. ചെറുപ്പം മുതലേ രാഷ്ട്രീയത്തിൽ സജീവമായ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. മോദി പുറത്താണെന്നും ഇൻഡ്യ മുന്നണി അകത്താണെന്നും ഉറപ്പാക്കാൻ ശ്രമിക്കും. ഇൻഡ്യ മുന്നണിക്ക് മതിയായ വോട്ടുകൾ ലഭിച്ചിട്ടുണ്ട്” മമത കൂട്ടിച്ചേർത്തു.

എന്നാൽ ബി.ജെ.പി ഇതിനെതിരെ രംഗത്തുവന്നു. നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത ബാനർജി പരാജയപ്പെട്ടിരുന്നു. എന്നിട്ടും അവർ ബംഗാൾ മുഖ്യമന്ത്രിയായി തുടർന്നു. ‘വിശ്വാസ്യത’യുടെ പേരിൽ സ്വയം ന്യായീകരിക്കുന്ന അവസാന വ്യക്തി മമതയായിരിക്കണം,” ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചു.

Top