CMDRF

അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി മോദി: സഹകരണം ശക്തമാക്കാൻ ചേർന്ന് പ്രവർത്തിക്കാം

അമേരിക്കൻ സന്ദർശനത്തിനിടെ എക്സിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്

അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി മോദി: സഹകരണം ശക്തമാക്കാൻ ചേർന്ന് പ്രവർത്തിക്കാം
അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി മോദി: സഹകരണം ശക്തമാക്കാൻ ചേർന്ന് പ്രവർത്തിക്കാം

വാഷിംഗ്ടൺ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിനിടെ എക്സിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തിൽ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.

Also Read: തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ ജനനം: ആരാണ് അനുര കുമാര ദിസനായകെ ?

അനുര കുമാര ദിസനായകെയ്ക്ക് നേരിട്ടെത്തി ആദ്യം അഭിനന്ദനം അറിയിച്ചതും ഇന്ത്യയായിരുന്നു. നിയുക്ത ശ്രീലങ്കൻ പ്രസിഡന്‍റിനെ നേരട്ടെത്തി ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ്‌ ജായാണ് അഭിനന്ദനം അറിയിച്ചത്. അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യൻ സർക്കാരിന്‍റെ അനുമോദനസന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണർ സന്തോഷ്‌ ജാ വ്യക്തമാക്കി.

Also Read: ശ്രീലങ്കയിൽ ചെങ്കൊടി പാറിച്ച അനുര ദിസനായകെയ്ക്ക് ആദ്യം അഭിനന്ദനം അറിയിച്ചത് ഇന്ത്യ

Top