സിപിഐഎം നിലവില്‍ ദേശീയ പാര്‍ട്ടിയാണെന്ന് പ്രകാശ് കാരാട്ട്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യത്തിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം എന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
രാജ്യത്തെ ജനാധിപത്യ ഭാവി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. മതധ്രുവീകരണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ജനകീയ വിഷയങ്ങളല്ല ബിജെപി പ്രചാരണത്തില്‍ ഉയര്‍ത്തുന്നത്. മതവും വിശ്വാസവും മാത്രമാണ് ബിജെപി പറയുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
മത്സ്യസമ്പത്ത് യോജന പറയുന്ന പ്രധാനമന്ത്രി തന്നെ മീന്‍ കഴിച്ചു എന്ന് പറഞ്ഞു തേജസ്വി യാദവിനെതിരെ പ്രചാരണം നടത്തുന്നു. രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കാന്‍ ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. വര്‍ഗീയ ധ്രുവീകരണമാണ് പ്രകടനപത്രികയിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് മോദി നടത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിക്കേണ്ടത് അത്യാവശമാണ്. കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍. സംസ്ഥാനത്ത് സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നിയമവിരുദ്ധമായി കടന്നുകയറുന്നു. ഏത് സാമ്പത്തിക കേസ് വന്നാലും ഇഡി കടന്നുവരുന്നു. അത് നിയമ വിരുദ്ധമാണ്. എന്ത് സാമ്പത്തിക ആരോപണം വന്നാലും. അവിടേക്കൊക്കെ കേന്ദ്ര ഏജന്‍സി വരുന്നു. സിബിഐ വരേണ്ട കേസുകളില്‍ പോലും ഇഡി ആണ് വരുന്നതെന്നും കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കൊണ്ട് സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകില്ല. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടെങ്കില്‍ ദേശീയ പാര്‍ട്ടി അംഗീകാരം ഉണ്ടാകും. സിപിഐഎം നിലവില്‍ ദേശീയ പാര്‍ട്ടിയാണ്. സംസ്ഥാനത്ത് പിഡിപി – എല്‍ഡിഎഫ് സഖ്യമില്ല. എസ്ഡിപിഐ പിന്തുണ പോലെയല്ല പിഡിപി പിന്തുണ. എസ്ഡിപിഐ പിഎഫ്‌ഐയുടെ രാഷ്ട്രീയ സംഘടനയാണ്. പിഎഫ്‌ഐയുടെ രാഷ്ട്രീയ സംഘടനയായത് കൊണ്ടാണ് യുഡിഎഫ് എസ്ഡിപിഐ സഹകരണത്തെ വിമര്‍ശിച്ചത്.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ബിജെപിക്കെതിരെയാണ് രാഹുല്‍ മത്സരിക്കേണ്ടത്. ഇതൊരു വലിയ പോരാട്ടമാണ്. ആ പോരാട്ടത്തില്‍ കേരളത്തില്‍ വന്നാണോ മത്സരിക്കേണ്ടത് ഇത് രാജത്തിന് നല്‍കുന്ന സന്ദേശം തെറ്റായിരിക്കും. കോണ്‍ഗ്രസിന്റെ വിമര്‍ശകനല്ല. കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിക്കുന്ന ആളാണ്. ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസ് ആണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം.