മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ സുരേഷ് ഗോപിക്ക് ഡൽഹിയിലെത്താൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഉടൻ എത്താൻ മോദി ആവശ്യപ്പെട്ടതായി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവനിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ദില്ലിയിലേക്കും പോകാനാണ് തീരുമാനം.
മൂന്നാം മോദി സർക്കാരിൽ സുരേഷ് ഗോപിയുമുണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപി എന്ന നിലയിൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദേശിച്ചത്. രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അതിന് കേന്ദ്രമന്ത്രിസ്ഥാനം തടസ്സമാകുമോ എന്ന ആശങ്കയും സുരേഷ് ഗോപി നേതൃത്വത്തോട് പങ്കുവെച്ചിരുന്നു.