CMDRF

സ്വാതന്ത്ര്യദിനത്തില്‍ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത അത്‌ലറ്റുകളെ പ്രശംസിച്ച് മോദി

സ്വാതന്ത്ര്യദിനത്തില്‍ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത അത്‌ലറ്റുകളെ പ്രശംസിച്ച് മോദി
സ്വാതന്ത്ര്യദിനത്തില്‍ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത അത്‌ലറ്റുകളെ പ്രശംസിച്ച് മോദി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്ലറ്റുകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിമ്പിക്സില്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളുമായി 71-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

പാരീസില്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ ശ്രമങ്ങളെ അംഗീകരിച്ച മോദി ഗെയിംസിലെ അവരുടെ മികച്ച പ്രകടനത്തില്‍ താരങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അവരുടെ നിരന്തര പരിശ്രമത്തിലൂടെ രാജ്യം വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറുമെന്നുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഓഗസ്റ്റ് 28-ന് ആരംഭിക്കുന്ന പാരാലിമ്പിക്സില്‍ പങ്കെടുക്കുന്ന അത്ലറ്റുകള്‍ക്ക് വിജയാശംസയും നേര്‍ന്നു.

പാരീസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഷൂട്ടര്‍ മനു ഭാക്കര്‍, സരബ്ജോത് സിങ്, ഹോക്കി ടീം അംഗം പി.ആര്‍ ശ്രീജേഷ് തുടങ്ങിയവര്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു.

Top