മോദി-പുടിൻ ചർച്ച; യുദ്ധം അവസാനിപ്പിക്കാൻ ഡോവൽ മോസ്‌കോയിലേക്ക്

മോസ്കൊ സന്ദർശനത്തിൻ്റെ ഷെഡ്യൂൾ സംബന്ധിച്ച വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല

മോദി-പുടിൻ ചർച്ച; യുദ്ധം അവസാനിപ്പിക്കാൻ ഡോവൽ മോസ്‌കോയിലേക്ക്
മോദി-പുടിൻ ചർച്ച; യുദ്ധം അവസാനിപ്പിക്കാൻ ഡോവൽ മോസ്‌കോയിലേക്ക്

ഡൽഹി: മോദി- പുടിൻ ചർച്ചയുടെ അടിസ്ഥാനത്തിൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചർച്ച നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രൈനും സന്ദർശിക്കുകയും വ്ലാദിമിൻ പുടിൻ, സെലെൻസ്‌കി എന്നിവരുമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് അജിത് ഡോലവിനെ അയക്കാൻ തീരുമാനമുണ്ടായത്. യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തൊട്ടുപിന്നാലെ പ്രധാനമന്ത്രി റഷ്യൻ പ്രസിഡൻ്റ് പുടിനുമായി ഫോണിൽ സംസാരിച്ചു.

പ്രധാനമന്ത്രി മോദി കീവ് സന്ദർശനത്തെക്കുറിച്ച് പ്രസിഡൻ്റ് പുടിനെ ഫോണിൽ അറിയിച്ചതായി റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ പുട്ടിനുമായി സംസാരിച്ചതിന്റെ ഫലമാണ് എൻഎസ്എ തലവൻ അജിത് ഡോവൽ സമാധാന ചർച്ചകൾക്കായി മോസ്‌കോയിലേക്ക് അയക്കാൻ തീരുമാനിച്ചതെന്നാണ് റിപോർട്ടുകൾ പറയുന്നത്.

Also Read: വനിതാ ഡോക്ടറുടെ കൊലപാതകം: രാജിവെക്കുന്നതായി മമതയ്ക്ക് തൃണമൂൽ എംപിയുടെ കത്ത്

മോസ്കൊ സന്ദർശനത്തിൻ്റെ ഷെഡ്യൂൾ സംബന്ധിച്ച വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം മോദി പുടിൻ സംസാരത്തിൽ നിലവിലുള്ള സംഘർഷം അവസാനിപ്പിക്കാനും സ്ഥിരവും സമാധാനപരവുമായ പരിഹാരം കാണാൻ പ്രായോഗികവുമായ ഇടപെടലിൻ്റെ പ്രാധാന്യം മോദി വ്യക്തമാക്കിയെന്നും പിഎംഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Top