പട്ന: മാതൃരാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സകലതും ത്യജിച്ച പോരാളിയായിരുന്നു ബിര്‍സ മുണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമുയിയില്‍ ബിര്‍സ മുണ്ടയുടെ 150ാം ജന്മദിനാഘോഷത്തില് പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.
Also Read: സാറെയ് കാലെ ഖാന് ചൗക്ക് ഇനി മുതല്‍ ‘ബിര്‍സ മുണ്ട ചൗക്ക്’
ബിര്‍സ മുണ്ടയുടെ സ്മരണയ്ക്കായി പുറത്തിറക്കിയ നാണയത്തിന്റെയും സ്റ്റാംപിന്റെയും പ്രകാശനം മോദി നിര്‍വഹിച്ചു. ബിഹാറിലെ ആദിവാസി മേഖലയില്‍ നടപ്പാക്കുന്ന 6640 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിമാരായ ജൂവല്‍ ഒറാം, ജിതന്‍ റാം മാഞ്ചി, ഗിരിരാജ് സിങ്, ചിരാഗ് പസ്വാന്, ദുര്‍ഗാദാസ് ഉയികെ എന്നിവരും പങ്കെടുത്തു.