CMDRF

മോദി വീണ്ടും പ്രധാനമന്ത്രിയാകും; നേതാവായി നിർദേശിച്ച് രാജ്നാഥ് സിങ്

മോദി വീണ്ടും പ്രധാനമന്ത്രിയാകും; നേതാവായി നിർദേശിച്ച് രാജ്നാഥ് സിങ്
മോദി വീണ്ടും പ്രധാനമന്ത്രിയാകും; നേതാവായി നിർദേശിച്ച് രാജ്നാഥ് സിങ്

ഡൽഹി: എൻഡിഎ സഖ്യത്തിൻറെ യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ചു. മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ എൻഡിഎയുടെ നേതാവായി യോഗത്തിൽ നിർദേശിച്ചത്. തുടർന്ന് കയ്യടികളോടെയാണ് അംഗങ്ങൾ പിന്തുണച്ചത്.

അമിത് ഷായും നിതിൻ ഗ‍ഡ്കരിയും രാജ്നാഥ് സിംഗിൻറെ നിർദേശത്തെ പിന്താങ്ങി. തുടർന്ന് കയ്യടികളോടെ മോദിയെ നേതാവായി എൻഡിഎ അംഗങ്ങൾ അംഗീകരിച്ചു. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തിൽ രാജ്നാഥ് സിംഗ് സംസാരിക്കുകയും ചെയ്തു. തുടർച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിൻറെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ.

Top