ഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടകയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്ന വിമർശനത്തിനെതിരെയാണ് ഖാർഗെയുടെ പ്രതികരണം.
ബി.ജെ.പിയുടെ നൂറു ദിവസ പദ്ധതി ചീപ്പായ പബ്ലിക് സ്റ്റണ്ടാണെന്ന് ഖാർഗെ വിമർശിച്ചു. 2047ൽ ഇന്ത്യ എങ്ങനെ വേണമെന്ന് കണ്ടെത്താൻ 20 ലക്ഷം ആളുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവെന്ന് അവകാശപ്പെടുന്നു. എന്നാൽ, ഇതിനെ കുറിച്ച് വിവരാവകാശ അപേക്ഷ സമർപ്പിക്കുമ്പോൾ അതിന് മറുപടി നൽകാൻ തയ്യാറാവാത്തത് ഖാർഗെ വിമർശിച്ചു.
Also Read: എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ടകൾ
ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം നിരവധി തവണ വാഗ്ദാനങ്ങൾ മറന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി. നുണകൾ, വഞ്ചന, കള്ളക്കളി, കൊള്ള എന്നിവയെല്ലാം എൻ.ഡി.എ സർക്കാറിന്റെ സവിശേഷതകളാണെന്ന് ഖാർഗെ വിമർശിച്ചു.