വിദ്വേഷ പ്രസംഗം; മോദിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി

വിദ്വേഷ പ്രസംഗം; മോദിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി
വിദ്വേഷ പ്രസംഗം; മോദിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി

ഡല്‍ഹി: വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രസംഗം. ഹര്‍ജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്ന് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ടു പറഞ്ഞു.

വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും കഴിഞ്ഞമാസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് എതിരെയാണ് കോടതിയില്‍ ഹര്‍ജിയെത്തിയത്. ഏപ്രില്‍ 27ന് ഹിമാചല്‍പ്രദേശില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രസംഗവും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഢ നടത്തിയ സമൂഹമ മാധ്യമ പോസ്റ്റുകളെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Top