ലക്‌നൗ: എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവാണ് മോദിയെന്നും നരേന്ദ്ര മോദിയുടെ പല പരാമര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെ ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്ലീം സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചയുണ്ട്, മുസ്ലീം സമുദായത്തെ ബിജെപിയോട് അടുപ്പിക്കല്‍ തന്നെയാണ് തന്റെ ലക്ഷ്യമെന്നും എപി അബ്ദുള്ളക്കുട്ടി. ഭരണഘടനയെ ഉമ്മ വച്ച് പ്രധാനമന്ത്രിയായ ആളാണ് മോദി, ഭരണഘടനയെ മുന്‍നിര്‍ത്തി തന്നെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ പല വാദങ്ങളുമുയര്‍ത്തുന്നത്, ഞങ്ങളുടെ മുദ്രാവാക്യം സബ് കാ സാത്- സബ് കാ വികാസ് എന്നതാണ്. വിദ്വേഷ പ്രസംഗങ്ങള്‍ എന്ന് വ്യാഖ്യാനിക്കുന്നതാണ്, കൂടുതല്‍ കുട്ടികളുള്ള ആളുകള്‍ക്കാണോ സ്വത്ത് ഭാഗിച്ചുകൊടുക്കേണ്ടത് എന്ന പരാമര്‍ശം ജനസംഖ്യയുടെ പ്രശ്‌നമാണ് ഉദ്ദേശിച്ചത്, മുസ്ലീങ്ങള്‍ക്ക് എതിരല്ല മോദി, ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പോലും ആഗ്രഹിക്കാത്ത തരത്തിലുള്ള പ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിനെയാണ് വിമര്‍ശിക്കുന്നതെന്നും എപി അബ്ദുള്ളക്കുട്ടി.
വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയുള്ള പ്രചാരണത്തിലായിരുന്നു, ഹര്‍ ദില്‍ മേ മോദി ഹേ എന്നാണ് അവിടത്തെ ചുവരെഴുത്ത്, എല്ലാവരുടെയും ഹൃദയത്തില്‍ മോദിയാണ് എന്നതാണ് അതിനര്‍ത്ഥം, വലിയ മാറ്റം വരാണസിയിലുണ്ട്, മുസ്ലീം സമുദായത്തിലും മാറ്റം കാണാനുണ്ട്, കേരളത്തില്‍ നടക്കുന്ന പ്രചാരണം ബിജെപി വലിയ വിജയം നേടില്ല എന്നതാണ്- എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലം നോക്കിയാല്‍ 250-52 സീറ്റില്‍ തന്നെ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ജയിച്ചത്, ജയിച്ചുവരും എന്നതിന് യാതൊരു സംശയമില്ല, എങ്കിലും മോദിയുടെ സ്വപ്നം പോലെ നാന്നൂറിലധികം സീറ്റ് നേടി ജയിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്ളക്കുട്ടി.