ഡല്‍ഹി : ഓരോ വിക്കറ്റും ഓരോ റണ്‍സും തന്റെ ആരാധകര്‍ക്ക് വേണ്ടിയാണെന്ന് മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ‘നിങ്ങളുടെ സ്‌നേഹവും പിന്തുണയും തന്നെ ഏറെ പ്രോത്സാഹിപ്പിച്ചു. ഈ രഞ്ജി സീസണ്‍ ഏറ്റവും മികച്ചതാക്കാം.’ ഷമി പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി കളിച്ചത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി താരം ഗ്രൗണ്ടിന് പുറത്താണ്. ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായി. ഈ വര്‍ഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഷമി പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇന്ത്യന്‍ ടീമില്‍ നിന്ന് വിളിവന്നിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ചതിന് ശേഷം ടീമിലേക്ക് പരിഗണിക്കാമെന്നായിരുന്നു ബിസിസിഐ നിലപാട്.
Also Read:നരേന്ദ്ര മോദിക്ക് നൈജീരിയയില്‍ ആചാരപരമായ സ്വീകരണം
രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ ബംഗാള്‍ 11 റണ്‍സിന്റെ ആവേശ വിജയവും നേടി. 338 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്‌സില്‍ 336 റണ്‍സില്‍ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ ബംഗാള്‍ 228 റണ്‍സിന് പുറത്തായി. മധ്യപ്രദേശിന്റെ മറുപടി 167ല്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗാള്‍ 267 റണ്‍സും നേടിരിയുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ബംഗാള്‍ നേടിയ 61 റണ്‍സിന്റെ ലീഡിന്റെ ബലത്തില്‍ മധ്യപ്രദേശിന്റെ വിജയലക്ഷ്യം 338 ആകുകയായിരുന്നു.