പാകിസ്ഥാന് കനത്ത തിരിച്ചടി! മുഹമ്മദ് യൂസഫ് പിസിബി സെലക്ടർ സ്ഥാനം രാജിവച്ചു

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് മുഹമ്മദ് യൂസഫ് എക്‌സില്‍ കുറിച്ചു

പാകിസ്ഥാന് കനത്ത തിരിച്ചടി! മുഹമ്മദ് യൂസഫ് പിസിബി സെലക്ടർ സ്ഥാനം രാജിവച്ചു
പാകിസ്ഥാന് കനത്ത തിരിച്ചടി! മുഹമ്മദ് യൂസഫ് പിസിബി സെലക്ടർ സ്ഥാനം രാജിവച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാന് കനത്ത തിരിച്ചടി. പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് മുന്‍ പാക് താരം മുഹമ്മദ് യൂസഫ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് മുഹമ്മദ് യൂസഫ് എക്‌സില്‍ കുറിച്ചു. പാകിസ്ഥാന്‍ ടീമിന്റെ തുടര്‍ തോല്‍വികളിലും മോശം പ്രകടനത്തിലും സെലക്ഷന്‍ കമ്മിറ്റിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥന്‍ അണ്ടര്‍ 19 ടീമിന്റെ മുന്‍ പരിശീലകന്‍ കൂടിയായ മുഹമ്മദ് യൂസഫ് രാജിവച്ചത്.

കഴിഞ്ഞ ജൂലൈയില്‍ ഏഴംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് വഹാബ്, അബ്ദുല്‍ റസാഖ് എന്നിവരെ പിസിബി പുറത്താക്കിയിരുന്നു. പകരം ആരെയും നിയമിച്ചിട്ടുമില്ല. പുതിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 7ന് തുടങ്ങുന്ന ഇംഗ്ലണ്ട് പരന്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ തെരഞ്ഞെടുക്കുക പിസിബിക്ക് വെല്ലുവിളിയാകും. നേരത്തെ, മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍ പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Top