‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ; തിരഞ്ഞെടുക്കപ്പെട്ടത് എതിരാളികളില്ലാതെ

‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ; തിരഞ്ഞെടുക്കപ്പെട്ടത് എതിരാളികളില്ലാതെ

കൊച്ചി: മൂന്നാം തവണയും താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ. ഇടവേള ബാബു ഒഴിയുന്ന സ്ഥാനത്തേക്കാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിക്കുന്നത്.

ജൂൺ 30 നാണ് അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കുക. 25 വർഷത്തോളം അമ്മ ഭാരവാഹിത്വത്തിൽ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. നിലവിൽ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാലും മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ലാൽ തുടരണം എന്ന് മറ്റുള്ളവർ ആവശ്യപ്പെടുകയായിരുന്നു.

Top