കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കടുത്ത പനിയും ശ്വാസതടസവുമുണ്ടായതിനെ തുടര്‍ന്നാണ് താരം കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിത്.മോഹൻലാൽ സുഖം പ്രാപിച്ചുവെന്നും വിശ്രമത്തിന് ശേഷം ജോലികളിലേക്ക് തിരികെ പ്രവേശിച്ചെന്നും താരത്തിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിച്ചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദേശിച്ചിരുന്നത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാല്‍ നായകനാകുന്ന എല്‍ 360. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.
എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്.