CMDRF

തൂവാനത്തുമ്പികള്‍ അടക്കം ഒട്ടേറെ ക്ലാസിക്കുകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സഹോദരന്‍; ഗാന്ധിമതി ബാലന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: അന്തരിച്ച നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. ഒട്ടേറെ ക്ലാസിക്കുകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സഹോദരന്‍. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും വ്യക്തിത്വപരമായി തനിക്കും ഒരു തീരാനഷ്ടമാണെന്ന് മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

‘പ്രിയപ്പെട്ട ഗാന്ധിമതി ബാലന്‍ ഓര്‍മ്മയായി. തൂവാനത്തുമ്പികള്‍ അടക്കം ഒട്ടേറെ ക്ലാസിക്കുകള്‍ മലയാളത്തിന് സമ്മാനിച്ച എന്റെ പ്രിയ സഹോദരന്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്രയെത്ര ചിത്രങ്ങള്‍ക്കുപിന്നില്‍ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു. സൗമ്യനും അതിലേറെ സ്‌നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍,’ മോഹന്‍ലാല്‍ കുറിച്ചു.

Top