നയന്‍താര ദേവി വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. എന്നാല്‍ മൂക്കുത്തി അമ്മനായി ഇത്തവണ നയന്‍സ് അയിരിക്കില്ല എത്തുന്നത് പകരം മറ്റൊരു താരമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സീക്വലില്‍ തെന്നിന്ത്യന്‍ താരം തൃഷ ലീഡ് റോളിലെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ആര്‍ ജെ ബാലാജി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020-ല്‍ ആര്‍ ജെ ബാലാജി എന്‍ ജെ ശരവണന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്.
ആര്‍ ജെ ബാലാജി, ഉര്‍വ്വശി, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. രണ്ടാം ഭാഗത്തിലും ഇതേ താരങ്ങള്‍ തന്നെയാകും അണിനിരക്കുക. ജീവിതം മുന്‍പോട്ട് പോകാന്‍ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നില്‍ മൂക്കുത്തി അമ്മന്‍ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.