CMDRF

‘അമ്മേ ഇത് കാണൂ, എനിക്കിപ്പോള്‍ പറക്കാന്‍ കഴിയും’: മായങ്ക് യാദവ്

‘അമ്മേ ഇത് കാണൂ, എനിക്കിപ്പോള്‍ പറക്കാന്‍ കഴിയും’: മായങ്ക് യാദവ്
‘അമ്മേ ഇത് കാണൂ, എനിക്കിപ്പോള്‍ പറക്കാന്‍ കഴിയും’: മായങ്ക് യാദവ്

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും മിന്നല്‍ പ്രകടനം പുറത്തെടുത്തിരിക്കുകയാണ് യുവതാരം മായങ്ക് യാദവ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഐപിഎല്‍ സീസണിലെ വേഗതയേറിയ പന്തും മത്സരത്തിലുണ്ടായി. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടിരിക്കുകയാണ് യുവതാരം.

ആദ്യ മത്സരത്തില്‍ 27 റണ്‍സ് വഴങ്ങി മായങ്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ജോണി ബെര്‍‌സ്റ്റോ, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിനെതിരെ മായങ്ക് വീഴ്ത്തിയത്.

‘അമ്മേ ഇത് കാണൂ, എനിക്കിപ്പോള്‍ പറക്കാന്‍ കഴിയും’. ഈയൊരു വാചകമാണ് മായങ്ക് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മത്സരത്തിലെ പ്രകടനത്തിന് മായങ്കിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.

Top